Connect with us

International

യു എസ് ഉപരോധ ഭീഷണി തള്ളി വീണ്ടും തുർക്കി

Published

|

Last Updated

ദോഹ | റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതുമായി ബന്ധപ്പെട്ട് യു എസ് ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെ നിലപാട് ആവർത്തിച്ച് തുർക്കി.
റഷ്യയുമായി എസ്- 400 മിസൈൽ സംവിധാനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലു വ്യക്തമാക്കി. ഖത്വർ തലസ്ഥാനമായ ദോഹയിൽ നടന്ന 19ാമത് ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരോധങ്ങൾക്കും ഭീഷണിപ്പെടുത്തുന്ന ഭാഷക്കുമൊന്നും ഒരിക്കലും വഴങ്ങില്ല്ല. ഉപരോധം ഏർപ്പെടുത്തുകയാണെങ്കിൽ ഉചിതമായ മറുപടി തുർക്കിക്കും നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാറ്റോ സഖ്യകക്ഷികളായ തുർക്കിയും അമേരിക്കയും നൂതന പ്രതിരോധ സംവിധാനം വാങ്ങുന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയിലാണ്. ഈ ഇടപാട് നാറ്റോ പ്രതിരോധവുമായി പൊരുത്തപ്പെടുന്നില്ലെന്നും തങ്ങഴളുടെ എഫ്- 35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് ഭീഷണിയാണെന്നുമാണ് അമേരിക്ക പറയുന്നത്. അതേസമയം, തങ്ങൾക്ക് വ്യോമ പ്രതിരോധ സംവിധാനത്തിനം അത്യാവശ്യമാണെന്ന് തുർക്കി വ്യക്തമാക്കുന്നു. യു എസിൽ നിന്നും മറ്റുള്ളവരിൽ നിന്നും അത് വാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കാവുസോഗ്ലു പറഞ്ഞു.

വടക്കൻ സിറിയയിൽ തുർക്കി അടുത്തിടെ നടത്തിയ സൈനിക നടപടിക്ക് പിന്നാലെ അവർക്ക് മേൽ യു എസ് ഉപരോധത്തിനുള്ള നീക്കം പ്രഖ്യാപിച്ചിരുന്നു. വടക്കൻ സിറിയയിൽ നിന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു എസ് സൈന്യത്തെ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് തുർക്കി അവിടെ സൈനിക നടപടി ആരംഭിച്ചത്.

റഷ്യൻ സൈന്യവുമായി വ്യാപാരം ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്താനുള്ള ഉപരോധ നിയമത്തിൽ 2017ൽ ട്രംപ് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ ഭരണകൂടം ഇതുവരെ അതിന് തയ്യാറായിട്ടില്ല.

Latest