Connect with us

National

പൗരത്വ ഭേദഗതി; സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു

Published

|

Last Updated

ഐസ്വാൾ | മിസോറമിൽ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. ജനുവരിയിൽ നടത്താനിരുന്ന മത്സരങ്ങൾ ഏപ്രിലിലേക്കാണ് മാറ്റിവെച്ചത്. ഏപ്രിലിൽ മിസോറമിൽ തന്നെ ടൂർണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു.

വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. ജനുവരി പത്ത് മുതൽ 23 വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നേരത്തെ നടത്താൻ തീരുമാനിച്ചിരുന്നത്.

---- facebook comment plugin here -----

Latest