Connect with us

Kerala

ഹര്‍ത്താലിനോട് വിയോജിപ്പെന്ന് പി ഡി പി

Published

|

Last Updated

കൊച്ചി | പൗരത്വ ഭേദഗതിക്കെതിരെ സംയുക്ത സമിതി 17ന് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലിന്റെ സംഘാടനത്തിലോ പ്രചാരണത്തിലോ പി ഡി പി പങ്കെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

ഹര്‍ത്താല്‍ എന്ന സമരമുറയോട് നയപരമായ വിയോജിപ്പ് പാര്‍ട്ടി നിലനിര്‍ത്തിപ്പോരുന്ന സാഹചര്യത്തിലാണ് ഈ സമീപനം. പൗരത്വ പ്രശ്‌നത്തില്‍ ജനാധിപത്യ മാര്‍ഗത്തില്‍ മതേതര കക്ഷികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന തുടര്‍ പ്രതിഷേധങ്ങളില്‍ പി ഡി പിയുടെ പങ്കാളിത്തമുണ്ടാകും.