Connect with us

National

പ്രക്ഷോഭം അണക്കാൻ ജാമിഅ മില്ലിയ്യ ജനുവരി 5 വരെ അടച്ചിട്ടു, പരീക്ഷകള്‍ മാറ്റിവച്ചു

Published

|

Last Updated

ഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ആളിക്കത്തിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല അടച്ചിട്ടു.  പ്രക്ഷോഭം അണക്കാൻ  അടുത്ത മാസം അഞ്ചാം തീയതി വരെയാണ് സര്‍വകലാശാല അടച്ചിട്ടത്. ശീതകാല അവധി നേരത്തേ പ്രഖ്യാപിച്ച സര്‍വകലാശാല ഇതിന് മുമ്പ് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി അഞ്ചു വരെയാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി ആറാംതീയതി മാത്രമേ സര്‍വകലാശാല തുറക്കൂ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷനും (ജെടിഎ) വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സംയുക്തമായാണ് പ്രതിഷേധം നടത്തിയിരുന്നത്. സര്‍വകലാശാലയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കാമ്പസിനകത്ത് വച്ച് തന്നെ പോലീസ് തടഞ്ഞതോടെയാണ് പ്രക്ഷോഭം അണപൊട്ടിത്. പ്രതിഷേധിച്ച നൂറ് കണക്കിന് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Latest