Connect with us

Kerala

ദേശീയ സ്‌കൂള്‍ മീറ്റില്‍ ആന്‍സി സോജന് ട്രിപ്പിള്‍ സ്വര്‍ണം

Published

|

Last Updated

സംഗ്‌രൂര്‍ | ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് ട്രിപ്പിള്‍. സീനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍ എന്നിവയില്‍ നേരത്തെ സ്വര്‍ണം നേടിയ ആന്‍സി സോജന്‍ ഇന്ന് ലോംഗ്ജംപിലും സ്വര്‍ണം വാരി. ദേശീയ റെക്കോര്‍ഡോടെയായിരുന്നു ലോംഗ്ജംപ് സ്വര്‍ണം. ദേശീയ സ്‌കൂള്‍ മീറ്റിന്റെ നാലാം ദിനമായ ഇന്ന് കേരളം വലിയ മുന്നേറ്റമാണ് നടത്തിയത്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് കുതിക്കുന്ന കേരളം ഇന്ന് മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലുവും കരസ്ഥമാക്കി.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍ ആരതിയും ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ രോഹിത്തും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കെസിയ മറിയം ബെന്നി വെളളി സ്വന്തമാക്കി. 55.74 മീറ്റര്‍ ദൂരമെറിഞ്ഞാണ് കെസിയയുടെ നേട്ടം. ആന്റോസ് ടോമിക്ക് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും ലഭിച്ചു. കേരളത്തിന് ഉറച്ച സ്വര്‍ണ പ്രതീക്ഷയുള്ള പോള്‍വാട്ട്, പുരുഷ ലോംഗ്ജംപ് എന്നിവയിലെ ഫൈനലുകള്‍ ഇന്ന് നടക്കും.

 

Latest