Connect with us

Kerala

17ലെ ഹര്‍ത്താലുമായി ബന്ധമില്ലെന്ന് യൂത്ത്‌ ലീഗ്

Published

|

Last Updated

കോഴിക്കോട് |  പൗരത്വ ഭേദഗതി ബില്ലിനെതിരെ ചില സംഘടനകളും വ്യക്തികളും 17ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന കമ്മിറ്റി. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലോ, ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളിയാകരുതെന്നും നേതാക്കളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസ് എന്നിവര്‍ അറിയിച്ചു.