Connect with us

Kerala

പൗരത്വ ബില്‍: മുസ്ലിം ലീഗിന്റെ ഹരജി ബുധനാഴ്ച പരിഗണിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി
ബുധനാഴ്ച പരിഗണിക്കാന്‍ സാധ്യത. ക്രിസ്മസ് അവധി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ അവസാന പ്രവര്‍ത്തി ദിവസം പരിഗണിക്കാനുള്ളവയായി ലിസ്റ്റ് ചെയ്ത കേസുകളുടെ കൂട്ടത്തില്‍ ലീഗ് സമര്‍പ്പിച്ച ഹരജിയുമുണ്ട്.ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് ലിസ്റ്റ് ചെയ്്തിരിക്കുന്നത്. എന്നാല്‍ പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല.ലീഗിന്റെ ഹരജിക്കൊപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു ഡസനോളം മറ്റു ഹരജികളും പരിഗണിക്കാനും സാധ്യതയുണ്ട്.