Connect with us

Kerala

സ്ത്രീ സുരക്ഷ: ആന്ധ്ര മോഡല്‍ പരിഗണനയിലെന്ന് മന്ത്രി കെകെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീ സുരക്ഷക്കായി ശക്തമായ നടപടികളിലേക്ക് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും ആന്ധ്ര മോഡല്‍ “ദിശ നിയമം”പരിഗണനയിലാണെന്നും മന്ത്രി കെ കെ ശൈലജ. നിലവില്‍ കേരളത്തിലെ നിയമം കടുത്തതാണ്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസമാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്ത് നിയമത്തിന്റെ അഭാവം ഇപ്പോള്‍ ഇല്ല. ദിശ നിയമത്തിന്റെ സാധ്യത പഠിച്ച ശേഷം ആവശ്യമാണെങ്കില്‍ നടപ്പാക്കും. നനമുക്ക് ആവശ്യമായ രീതിയില്‍ ഏത് നിയമവും നടപ്പാക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.