Connect with us

Kerala

ഉംറ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ കെ യു ഡബ്ലിയു എ യുടെ പ്രഥമ കണ്‍വെന്‍ഷന്‍ കോഴിക്കോട്

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ഉംറ ഗ്രൂപ്പുകളുടെ പ്രഥമ കൂട്ടായ്മ കെ യു ഡബ്ലിയു എ ( (Keralites umrah welfare association )നിലവില്‍ വന്നു. കൂട്ടായ്മയുടെ പ്രഥമ കണ്‍വെന്‍ഷന്‍ ജനുവരി 11ന് കോഴിക്കോട് പാരമൗണ്ട് ടവര്‍ ഹോട്ടലില്‍ നടക്കും.

കണ്‍വെന്‍ഷന്‍ പ്രചരണാര്‍ഥം ഈ മാസം 14ന് രാവിലെ 11ന് ബാബു സലാം ഹാള്‍ ആലുവ കമ്പിനി പടിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ആലപ്പുഴ ജില്ലകളിലെ ഉംറ സംഘാടകരായ എല്ലാ ട്രാവല്‍ ഏജന്‍സികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8592011341

Latest