Connect with us

National

ഉള്ളികൊണ്ടുള്ള വരണമാല്യം അണിഞ്ഞ് പ്രതിഷേധം

Published

|

Last Updated

ലഖ്നൗ |  കല്ല്യാണത്തിന് ഉള്ളികൊണ്ട് തീര്‍ത്ത വരണമാല്യം അണിഞ്ഞ് വധുവരന്‍മാര്‍. രാജ്യത്ത് ഉള്ളിവല ക്രമാധീതമായി വളരുന്നതിലുള്ള പ്രതിഷേധമെന്നോണം ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള വധുവരന്‍മാരാണ് വേറിട്ട വിവാഹ ചടങ്ങ് നടത്തിയത്. ഉള്ളികൊണ്ടുള്ള മാല വധുവും വരനും പരസ്പരമണിയിച്ചപ്പോള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍നവദമ്പതികള്‍ക്ക് ഉള്ളി സമാനമായി നല്‍കുകയായിരുന്നു.

വെളുത്തുള്ളിയും ഉള്ളിയും ഉപയോഗിച്ചാണ് വിവാഹത്തിന് ഹാരം നിര്‍മിച്ചത്. അലങ്കാരത്തിനും പൂക്കള്‍ പരമാവധി ഒഴിവാക്കി ഉള്ളിയാണ് ഉപയോഗിച്ചത്. ഉള്ളിവിലയില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു വിവാഹം സംഘടിപ്പിക്കാന്‍ വധൂവരന്മാരുടെ ബന്ധുക്കള്‍ തീരുമാനിച്ചതെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കളായ കമല്‍ പട്ടേലും സത്യപ്രകാശും പറഞ്ഞു.

നിത്യോപയോഗ ഭക്ഷ്യവസ്തുവായ ഉള്ളിയുടെ വിലയില്‍ പൊടുന്നനെയുണ്ടായ വര്‍ധനവ് ഉള്ളിയുടെ വില്‍പനയിലും ഉപഭോഗത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെയുണ്ടായ വിലവര്‍ധനവ് കാരണം ഉള്ളിക്കിപ്പോള്‍ പൊന്നുംവിലയാണ് നാട്ടുകര്‍ കല്‍പിച്ചിരിക്കുന്നത്. കിലോ 120 രൂപ വരെ വിലയാണ് നിലവില്‍ ഉള്ളിയ്ക്ക്.

 

Latest