Connect with us

Kerala

സര്‍ക്കാറിനെ വിമര്‍ശിച്ച ഹൈക്കോടതിക്ക് മന്ത്രി സുധാകരന്റെ മറുപടി

Published

|

Last Updated

ആലപ്പുഴ | പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച ഹൈക്കോടതിക്ക് മന്ത്രി ജി സുധാകരന്റെ ശക്തമായ മറുപടി. കുഴി അക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. എറണാകുളം നഗരത്തിലെ കുഴി അടക്കാന്‍ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറില്‍ പണം കൈമാറിയതാണ്. കുറ്റം ചെയ്തവര്‍ക്ക് എതിരെ തിരിയണം. അല്ലാതെ പൊതുവേ പറയരുത്. മൂക്കില്‍ വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം. ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോടതികളില്‍ കേസുകള്‍ കെട്ടി കിടപ്പുണ്ട്. ഇത് ജഡിജിമാരുടെ കുറ്റമാണോയെന്നും സുധാകരന്‍ ചോദിച്ചു. സര്‍ക്കാര്‍ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയത്. ഹെക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് മരണം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest