Connect with us

National

ഗോഹട്ടിയില്‍ നിരോധനാഞ്ജക്ക് ഇളവ്; ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചില്ല

Published

|

Last Updated

ഗോഹട്ടി | പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരവെ ഗോഹട്ടിയില്‍ നിരോധനാജ്ഞയ്ക്ക് ഇളവ് വരുത്തി. രാവിലെ ഒമ്പത് മുതല്‍ നാല് വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്. അതേ സമയം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ല.

ഗോഹട്ടിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് അതിനാലാണ് നിരോധനാജ്ഞയ്ക്ക് ഇളവ് വരുത്തിയിരിക്കുന്നത്. ദിവസങ്ങളായി പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളില്‍ ആസാം കത്തുകയാണ്. ആയിരങ്ങളാണ് ബില്ലിനെതിരെ തെരുവുകളില്‍ പ്രതിഷേധവുമായി എത്തിയത്. വ്യാഴാഴ്ച നടന്ന പ്രക്ഷോഭത്തിനു നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു

Latest