Connect with us

International

ന്യൂസിലന്‍ഡിലെ ആഗ്നിപര്‍വത സ്‌ഫോടനം; ആറ് പേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തു

Published

|

Last Updated

വെല്ലിംഗ്ടണ്‍  |ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ന്യൂസിലന്‍ഡ് പ്രതിരോധ സേന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലു മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായ മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ 14 പേരാണ് മരിച്ചത്. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് പുകയും ചാരവും 12000 അടി ഉയരത്തിലേക്ക് തെറിച്ചിരുന്നു. സംഭവ സമയം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47 വിനോദസഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരില്‍ 20 പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest