Connect with us

National

കേരളത്തിനും ബംഗാളിനും പഞ്ചാബിനും പിന്നാലെ പൗരത്വ ബില്ലിനെ എതിര്‍ത്ത് മഹാരാഷ്ട്രയും

Published

|

Last Updated

മുംബൈ | കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായ ഡോ. നിതിന്‍ റാവത്ത്. ഈ നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനക്കും എതിരാണെന്ന് പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നയം എന്താണോ അതു തങ്ങള്‍ പിന്തുടരും എന്നായിരുന്നു മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹേബ് തൊറാട്ട് ഇന്നലെ പ്രതികരിച്ചത്. നിലവില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം പാര്‍ട്ടി നടപ്പാക്കുമെന്നുമായിരുന്നു തോറോട്ട് പറഞ്ഞത്.

നേരത്തെ കേരള, ബംഗാള്‍, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ നിയമം നടപ്പാക്കില്ലെന്നും മതത്തിന്റ പെരില്‍ വിഭജിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലും സമാന നിലപാടാണെന്നാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ പ്രതികരിച്ചത്.

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഇന്ന് രാവിലെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ “ഭാരത് ബച്ചാവോ” റാലി നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടക്കുക.

Latest