Connect with us

Eranakulam

കേരള ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ മത്സരം സമനിലയിൽ

Published

|

Last Updated

കൊച്ചി | ഐ എസ് എല്ലിൽ സമനില കൈവിടാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയിൽ ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിൽ രണ്ട് ഗോൾ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയിലെത്തിയത്.
ബ്ലാസ്‌റ്റേഴ്‌സിനായി റാഫേൽ മെസി ബൗളി ഇരട്ട ഗോളുകൾ സ്വന്തമാക്കി. 75, 87 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ജംഷഡ്പൂരിനായി 38ാം മിനുട്ടിൽ പിറ്റിയും 71ാം മിനുട്ടിൽ മലയാളി താരം സി കെ വിനീതും ഗോൾ നേടി.
23ാം മിനുട്ടിൽ ജംഷഡ്പൂരിന്റെ ഫാറൂഖ് ചൗധരിയുടെ ഗോൾ ശ്രമത്തിൽനിന്ന് നേരിയ വ്യത്യാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടത്.

രണ്ടാം പകുതിയിൽ പരുക്കേറ്റ് സിഡോ പുറത്തുപോയി. പകരക്കാരനായി വന്ന മലയാളി താരം സഹലിന്റെ മുന്നേറ്റങ്ങൾ ഗ്യാലറിയെ പലകുറി ആവേശം കൊള്ളിച്ചു.
സമനില പിടിച്ചതോടെ എട്ട് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തും 13 പോയിന്റോടെ ജംഷഡ്പൂർ മൂന്നാം സ്ഥാനത്തുമെത്തി.