Connect with us

Eranakulam

മകന്റെ ദാരണാനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്; കോടതി ഇടപെട്ടതില്‍ സന്തോഷം: യദുലാലിന്റെ പിതാവ്

Published

|

Last Updated

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ കോടതി ഇടപെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് മരണപ്പെട്ട യദുലാലിന്റെ പിതാവ് ലാലന്‍. തന്റെ മകനുണ്ടായ ദാരുണാനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.  പാലാരിവട്ടത്തുണ്ടായ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു ലാലന്റെ പ്രതികരണം.

റോഡിലെ കുഴി അടയ്ക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ പ്രാവര്‍ത്തികമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി ചെറിയ പ്രായത്തിലാണ് ഒരാളുടെ ജീവന്‍ നഷ്ടമായതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. അടുത്ത വെള്ളിയാഴ്ചക്കുള്ളില്‍ അമിക്കസ് ക്യൂറി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.