Connect with us

Kerala

പൗരത്വ നിയമ ഭേദഗതി ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പ്: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Published

|

Last Updated

മലപ്പുറം | കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ഹിന്ദു രാഷ്ട്രമെന്ന ബിജെപി അജണ്ടയിലേക്കുള്ള ചുവടുവെപ്പാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് എസ് വൈ എസ് സംഘടിപ്പിച്ച പൗരാവകാശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025ല്‍ ആര്‍ എസ് എസ് ശതാബ്ദി ആഘോഷിക്കുമ്പോള്‍ ഹിന്ദുരാഷ്ട്രം സാധ്യമാക്കുക എന്നതാണ് അവരുടെ അജണ്ട. ഈ അജണ്ടയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇപ്പോഴത്തെ നിയമഭേദഗതി. പാര്‍ലിമെന്റില്‍ നിയമനിര്‍മാണത്തിന് മതം മാനദണ്ഡമാകുന്നത് അപകടകരമാണ്. മതനിരപേക്ഷ ഇന്ത്യയുടെ കടയ്ക്കല്‍ മാരകമായ മുറിവേല്‍പ്പിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.

ഇത് അസമിലെ ആളുകളുടെ മാത്രം ആശങ്കാ വിഷയമല്ല. ഇന്ന് അസമാണെങ്കില്‍ നാളെ എന്താകും ഇന്ത്യന്‍ ജനതയുടെ ഭാവിയെന്നത് ആശങ്കാജനകമാണ്. ഉദ്ദേശിക്കുന്നത് എല്ലാം നടപ്പാക്കുവാന്‍ സാധിക്കുന്ന സാഹചര്യമാണ് കേന്ദ്രത്തിന് മുന്നിലുള്ളത്. ഇന്ത്യന്‍ ഭരണഘടനക്ക് അവര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല. ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിയാണുള്ളത്. ഇതിനെതിരെ രാജ്യത്തെ ജനങ്ങള്‍ ഉണരണം. ഭരണഘടന സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

Latest