Connect with us

Kerala

യുവാവ് റോഡിലെ കുഴിയില്‍വീണ് മരിച്ച സംഭവം; നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊച്ചി | പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എന്‍ജിനീയര്‍മാരായ ഇപി സൈനബ, കെഎന്‍ സുര്‍ജിത്ത്, പികെ ദീപ , സൂസന്‍ സോളമന്‍ തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശമുയര്‍ത്തിയിരുന്നു. നാണക്കേട് കൊണ്ട് തലകുനിയുകയാണെന്നും യുവാവിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇരുചക്ര വാഹനത്തില്‍ നിന്ന് റോഡിലെ കുഴിയില്‍ വീണ യുവാവ് പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരിച്ചത്.

Latest