Connect with us

Kerala

സംസ്ഥാനത്ത് സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്: കാനം

Published

|

Last Updated

കോഴിക്കോട് |സംസ്ഥാനത്തു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നത് സത്യമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.പുതിയ തസ്തികകള്‍ അനുവദിക്കാത്തതും ചെലവുകളില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതും ഇതുകൊണ്ടാണ്. പക്ഷേ രാജ്യത്താകെയുള്ള സാമ്പത്തിക തകര്‍ച്ചയുടെ ഭാഗമാണിത്. സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം

നികുതി വിഹിതമായി കോടിക്കണക്കിനു രൂപയാണു കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തിനു കിട്ടാനുള്ളത്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍ക്കാറിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും സൗകര്യപൂര്‍വം നിശ്ശബ്ദത പാലിക്കുകയാണെന്നും കാനം പറഞ്ഞു.

Latest