Connect with us

Kerala

ശബരിമല വിധിയില്‍ സ്‌റ്റേ ഇല്ലെന്നത് അംഗീകരിക്കുന്നു; സുരക്ഷയൊരുക്കണമെന്ന് ഉത്തരവിടില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.
യുവതീ പ്രവേശനത്തിന് വിശാല ബെഞ്ചിന്റെ വിധി വരുന്നത് വരെ കാത്തിരിക്കണമെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി.ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം
അന്തിമ ഉത്തരവ് അനുകൂലമായാല്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സുപ്രീംകോടതി പറഞ്ഞു. വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്.

ക്ഷേത്രത്തില്‍ പോകരുതെന്ന് പറയില്ല. ശബരിമല യുവതീപ്രവേശനം വിശാല ബെഞ്ചിന് വിട്ടതാണ്. വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കും. ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധിക്ക് സ്റ്റേയില്ലെന്ന വാദം അംഗീകരിക്കുന്നു. എന്നിരുന്നാലും സത്രീകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ഇപ്പോള്‍ ഉത്തരവിടാനാകില്ല.ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്നും ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് പറഞ്ഞു.