Connect with us

Kerala

അഴിമതിക്കേസുകള്‍ അട്ടിമറിച്ചു; മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം |അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ് പി ജയകുമാറിനെതിരെ വിജിലന്‍സ് കേസെടുത്തു .വ്യാജ രേഖകള്‍ വച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സഹായിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണമാണ് സമ്പാദ്യമെന്ന് കാണിക്കാന്‍ വ്യാജരേഖകളുണ്ടാക്കാന്‍ ജയകുമാര്‍ കൂട്ടുനിന്നെന്നും പ്രതികള്‍ കൊടുത്ത വ്യാജ രേഖകള്‍ അനുസരിച്ച് നിരവധി കേസുകള്‍ എഴുതി തള്ളിയെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു.

Latest