Connect with us

Kerala

പൗരത്വ ബില്ല് അസ്വസ്ഥനാക്കുന്നു;എഴുത്തിലൂടെ പ്രതികരിക്കും: എം മുകുന്ദന്‍

Published

|

Last Updated

കൊച്ചി | പാര്‍ലമെന്റ് പാസാക്കിയ ബില്‍ തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ആസുരകാലത്താണ് നാം ജീവിക്കുന്നത്. അത് എല്ലാവിഭാഗം ജനങ്ങളെയും ഏറെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിമിഷ പ്രതികരണത്തില്‍ വിശ്വസിക്കുന്നില്ല. എങ്കിലും പൗരത്വ ബില്ലിനെതിരേയുള്ള എഴുത്തുകാരുടെ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചിരുന്നു. വരുംകാലത്ത് എഴുത്തിലൂടെ തന്നെ പ്രതികരണം നടത്തുമെന്നും മുകുന്ദന്‍ പറഞ്ഞു

Latest