Connect with us

National

ഝാര്‍ഖണ്ഡില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

റാഞ്ചി: ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് കനത്ത സുരക്ഷാ വലയത്തില്‍ ആരംഭിച്ചു. 81 ല്‍ 17 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. റാഞ്ചി, ഹതിയ, കാന്‍കെ, ബര്‍കത, രാംഗര്‍ സീറ്റുകളിലെ വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനും മറ്റുള്ളവയിലേത് മൂന്നിനും അവസാനിക്കും. 32 വനിതകള്‍ ഉള്‍പ്പടെ 309 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 17 സീറ്റില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗ സംവരണമാണ്. എട്ടു ജില്ലകളിലായുള്ള 17 മണ്ഡലങ്ങളില്‍ 56,18,267 വോട്ടര്‍മാരുണ്ട്. ഇതില്‍ 26,80,205 പേര്‍ സ്ത്രീകളാണ്. 86 ഭിന്ന ലിംഗക്കാരും വോട്ടര്‍മാരിലുണ്ട്.

അഞ്ച് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഒന്നാംഘട്ടം നവംബര്‍ 30നും രണ്ടാം ഘട്ടം ഡിസംബര്‍ ഏഴിനും പൂര്‍ത്തിയായി. നാലാം ഘട്ടം ഡിസംബര്‍ 16നും അവസാനഘട്ടം ഡിസംബര്‍ 20നും നടക്കും. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.