Connect with us

Gulf

എ കെ ബീരാന്‍ കുട്ടി ലോക കേരളസഭ അംഗം

Published

|

Last Updated

അബൂദബി | അബൂദബിയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റുമായ എ കെ ബീരാന്‍ കുട്ടിയെ ലോക കേരളസഭ അംഗമായി തിരഞ്ഞെടുത്തു. രണ്ട് വര്‍ഷമാണ് കാലാവധി. യു എ ഇ യിലെ പ്രവാസികള്‍ക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പു വിജയമെന്ന് ബീരാന്‍ കുട്ടി പറഞ്ഞു. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവന്ന് ആവശ്യമായ പരിഹാരം കണ്ടെത്തുമെന്ന് ബീരാന്‍ കുട്ടി വ്യക്തമാക്കി.

ഡിസംബര്‍ 14 ന് അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത അബൂദബിയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സംയുക്ത യോഗത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളും ആവശ്യങ്ങളും ജനുവരിയില്‍ നടക്കുന്ന ലോക കേരളസഭ സമ്മേളനത്തില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശക്തി തിയറ്റേഴ്സ് അബൂദബിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ബീരാന്‍ കുട്ടി.