Connect with us

National

രാജ്യ ചരിത്രത്തിലെ കറുത്ത ദിനം: സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ ബുധനാഴ്ച രാജ്യ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ ബഹുസ്വരതക്കു മേലുള്ള കടന്നാക്രമണവും സങ്കുചിത ചിന്താഗതിക്കാര്‍ നേടിയ വിജയവുമാണിതെന്ന് സോണിയ ആരോപിച്ചു. നമ്മുടെ പൂര്‍വികര്‍ എന്തിനു വേണ്ടിയാണോ പോരാട്ടം നടത്തിയത് അതിനെ വെല്ലുവിളിക്കുന്നതാണ് പൗരത്വ ബില്‍.

രാജ്യത്തെ വെട്ടിമുറിക്കാനും ധ്രുവീകരിക്കാനുമുള്ള ബി ജെ പി നടപടികള്‍ക്കതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരും. ദേശീയതക്ക് മതം നിര്‍ണായക ഘടകമാകുന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമായിട്ടുള്ളതെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.

Latest