Connect with us

International

ഗ്രേറ്റ തുന്‍ബര്‍ഗിന് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം

Published

|

Last Updated

ന്യൂയോര്‍ക്ക്: പരിസ്ഥിതി സംരക്ഷണത്തിനായി സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സമരം നടത്തി ശ്രദ്ധേയയായ സ്വീഡിഷ് വിദ്യാര്‍ഥി ഗ്രേറ്റ തുന്‍ബര്‍ഗിനെ 2019-ലെടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ്. ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ലോക നേതാക്കള്‍ നടപടി സ്വീകരിക്കാത്തതിനെതിരെ യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ വികാരഭരിതമായ പ്രസംഗം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ടൈം മാഗസിന്‍ എഡിറ്റര്‍ എഡ് ഫെല്‍സന്‍താള്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ് സമ്മാനാര്‍ഹരെ കണ്ടെത്തുന്നത്. ലോകത്തെ അതീവ ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റ തുന്‍ബര്‍ഗിന്റെതെന്ന് എഡ് ഫെല്‍സന്‍താള്‍ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച തോറും സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യവുമായി സ്വീഡിഷ് പാര്‍ലിമെന്റിന് മുന്നില്‍ സമരം നടത്തുകയാണ് ഗ്രേറ്റ ചെയ്തത്.

പ്രകൃതിയുടെ നില അനുദിനം വഷളാകുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളും തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഗ്രേറ്റ മുന്നോട്ടു വച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഗ്രേറ്റക്ക് പിന്തുണയുമായി തെരുവിലിറങ്ങി. സമരരംഗത്തിറങ്ങി. പിന്നീട് ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ അവിടെ നടന്ന സമരത്തിനും നേതൃത്വം നല്‍കി. ഈ വര്‍ഷത്തെപുരസ്‌കാരത്തിനുള്ള ചുരുക്കപ്പെട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ ഇടംപിടിച്ചിരുന്നു.

Latest