Connect with us

Kerala

പട്ടിണി മൂലം കുട്ടികള്‍ മണ്ണു തിന്നുവെന്ന ആരോപണം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി രാജിവച്ചു

Published

|

Last Updated

തിരുവനന്തപുരം | കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികള്‍ മണ്ണു തിന്നുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് തത്സ്ഥാനത്തു നിന്ന് രാജിവച്ചു. ഡിസംബര്‍ 30ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. പട്ടിണി മൂലമാണ് കുട്ടികള്‍ മണ്ണ് വാരിത്തിന്നതെന്നായിരുന്നു ആരോപണം. ഇത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന സി പി എം ഉള്‍പ്പടെയുള്ള കക്ഷികള്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദീപക് രാജി സമര്‍പ്പിച്ചത്.

ദീപക് രാജിവെക്കുന്നതാണ് നല്ലതെന്ന് സി പി എം നിലപാടെടുത്തിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരം തന്നെയാണ് രാജിയെന്ന് ദീപക് വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ആരോപണം തെറ്റാണെന്നും പരാമര്‍ശ വിധേയമായ കുടുംബത്തെ സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം ജില്ലാ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.
പിന്നീട് ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പടെ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന നിഗമനത്തില്‍ എത്തിയിരുന്നു.