Connect with us

Kerala

കോളജ് ചെയര്‍മാന്‍മാരുടെ ലണ്ടന്‍ യാത്ര: സിപിഐക്ക് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം | പരിശീലനത്തിനായി കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതില്‍ സിപിഐക്ക് അതൃപ്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ നടത്തുന്ന വിദേശ യാത്ര തെറ്റായ സന്ദേശം നല്‍കുമെന്ന് സിപിഐ നിര്‍വാഹക സമതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് പോലും പണമില്ലാത്ത അവസ്ഥയാണുള്ളത്. ഈ ഘട്ടത്തിലെ ലണ്ടന്‍ യാത്ര ധൂര്‍ത്ത് എന്ന് ആരോപണമുയരും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

66 സര്‍ക്കാര്‍ കോളജുകളിലെയും ഒമ്പത് സര്‍വകലാശാലകളിലെയും 75 യൂണിയന്‍ ചെയര്‍മാന്മാരെയാണ് കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനത്തിനായി അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.