Connect with us

National

തെലങ്കാന ഏറ്റ്മുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി| ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബാലത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികള്‍ ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. ഏറ്റുമുട്ടല്‍ കൊല സുപ്രീം കോടതി മുന്‍ ജഡ്്ജി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും കോടതി പറഞ്ഞു.

ജുഡീഷ്യല്‍ സമിതിലേക്കുള്ള ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കാം. ഡല്‍ഹി ആസ്ഥാനമായാണ് അന്വേഷണ സമിതി പ്രവര്‍ത്തിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.തെലങ്കാന ഹൈകോടതി ഇതേ വിഷയം പരിഗണിക്കുന്നത് അറിയാമെന്ന് പറഞ്ഞ കോടതി കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി.അന്വേഷണ കമ്മീഷനെ സുപ്രീം കോടതി നാളെ നിശ്ചയിക്കുമെന്നാണ് അറിയുന്നത്.

Latest