പൗരത്വ ബില്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരായ വംശീയ ആക്രമണം- രാഹുല്‍ ഗാന്ധി

Posted on: December 11, 2019 11:40 am | Last updated: December 11, 2019 at 1:59 pm

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി ബില്ലിലൂടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ച്‌നീക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്ക്- കിഴക്കിനെതിരെ വംശീയ ക്രിമിനല്‍ ആക്രമണമാണ് പൗരത്വഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതൊരു മോദി- അമിത് ഷാ സര്‍ക്കാറിന്റ ക്രിമിനല്‍ ആക്രമണമാണ്. അതാണ് അവരുടെ പാതയും ജീവിത രീതിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ശബ്ദത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു-രാഹുല്‍ ട്വീറ്റ് ചെയ്തു. ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.