Connect with us

Eranakulam

രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കുന്ന നിയമങ്ങൾക്കെതിരെ മതേതര പ്രസ്ഥാനങ്ങൾ ഒന്നിക്കണം: കുമ്പോൽ തങ്ങൾ 

Published

|

Last Updated

സഅദിയ ഗോൾഡൻ ജൂബിലി സ്നേഹ സഞ്ചാരം ജാഥാ നായകന് സഅദിയ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾക്ക് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാർ പതാക കൈമാറുന്നു

എറണാകുളം | രാജ്യത്തെ മതാടിസ്ഥാനിത്താനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കാൻ മതേതര പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രസ്താവിച്ചു. സഅദിയ്യ ഗോൾഡൻ ജൂബിലി ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹ സഞ്ചാരത്തിൽ സന്ദേശ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷാധിപത്യത്തിൽ ഭരണഘടനയെ മറികടക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതിബില്ല്. രാജ്യം അപകടത്തിലകപ്പെടുമ്പോൾ മതേതര പാർട്ടികൾ കയ്യും കെട്ടി നോക്കിനിൽക്കരുത്.

രാജ്യത്തെ അരക്ഷിതമാക്കുന്ന അപക്വ നടപടികളിൽ നിന്ന് കേന്ദ്രം പിന്തിരിയണം. പൗരൻമാരെ ഒന്നായിക്കാണാൻ ഭരണഘടനാപരമായി ബാധ്യതപ്പെട്ടവർ ജനങ്ങളെ വിഭജിക്കുന്നതിനെതിരേ സുപ്രീം കോടതി സ്വമേധയാ ഇടപെടണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്ത് പരിഹാരത്തിനുള്ള ക്രിയാത്മക മാർഗങ്ങൾ സ്വീകരിക്കുന്നതിനു പകരം കടപട ദേശീയത വളർത്തി ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് പുതിയ നിയമ ഭേദഗതിയിലൂടെ നടക്കുന്നതെന്ന് സംശയിക്കണം. എല്ലാ പൗരന്മാരെയും ഒന്നിച്ചു നിർത്തി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള വഴികളാണ് ഇപ്പോൾ രാജ്യത്തിനാവശ്യം. കുമ്പോൽ തങ്ങൾ പറഞ്ഞു.

Latest