Connect with us

National

പിഎസ്എല്‍വിയുടെ അമ്പതാം കുതിപ്പിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കും

Published

|

Last Updated

ശ്രീഹരിക്കോട്ട| രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന്റെ നെടുംതൂണായ പിഎസ്എല്‍വി
ഇന്ന് അമ്പതാം വിക്ഷേപണത്തിന് തയ്യാറെടുക്കുയാണ് . ഇന്ന് ഉച്ചതിരിഞ്ഞ് 3.25ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. ഇന്ത്യയുടെ തന്നെ റിസാറ്റ് 2 ബിആര്‍ 1 ഉപഗ്രഹത്തിനൊപ്പം, 9 ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. എസ്ആര്‍ ബിജുവാണ് അമ്പതാം കുതിപ്പിന്റെ ഡയറക്ടര്‍.
ഇത് വരെ നടത്തിയ 49 ദൗത്യങ്ങള്‍ളില്‍ 46 എണ്ണവും നൂറ് ശതമാനം വിജയമായിരുന്നു. 1994നും 2019നും ഇടയില്‍ 55ലധികം ഇന്ത്യന്‍ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളില്‍ നിന്നുള്ള എഴുപത് വ്യത്യസ്ത ഇടപാടുകാരുടെ 310 ഉപഗ്രഹങ്ങളും പിഎസ്എല്‍വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

ഒരു പിഎസ്എല്‍വി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടി രൂപ. ജയപരാജയങ്ങളുടെയും വിക്ഷേപിച്ച ഉപഗ്രങ്ങളുടെയും ചെലവിന്റെയുമെല്ലാം കണക്കെടുത്താല്‍ ലോകത്തെ മറ്റേത് വിക്ഷേപണ വാഹനത്തെയും കിടപിടിക്കാന്‍ പോന്ന പോരാളിയാണ് ഐഎസ്ആര്‍ഒയുടെ സ്വന്തം പിഎസ്എല്‍വി.

Latest