Connect with us

Gulf

സുഗന്ധവ്യഞ്ജനങ്ങള്‍ പരിചയപ്പെടുത്തി ഇന്ത്യന്‍ പവലിയന്‍

Published

|

Last Updated

അബൂദബി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങള്‍ പരിചയപ്പെടുത്തി ഇന്ത്യന്‍ പവലിയന്‍. ഭക്ഷണപാനീയങ്ങളുടെ ലോകത്തിലെ രണ്ടാമത്തെയും ഗള്‍ഫ് മേഖലയിലെ ഏറ്റവും വലുതുമായ പ്രദര്‍ശന വിപണന മേളയായ സിയാല്‍ 2019 ലാണ് ഇന്ത്യ വിവിധ ഭാഗങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ പവലിയന്‍ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു.

മുപ്പതോളം കമ്പനികളാണ് ഇന്ത്യന്‍ പവലിയനില്‍ വിവിധ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്. കേരളത്തില്‍ നിന്നും നിരവധി കമ്പനികള്‍ പ്രദര്‍ശന നാഗരിയിലെത്തിയിട്ടുണ്ട്. ആശയവിനിമയം നടത്താനും ഓര്‍ഡര്‍ നല്‍കാനും കമ്പനികള്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Latest