Connect with us

Gulf

പാണത്തൂര്‍ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

അബൂദബി: ജോലിക്കിടെ കുഴഞ്ഞുവീണ് കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ മരിച്ചു. പാണത്തൂര്‍ ചെമ്പേരിയിലെ അഹമ്മദ് (53) ആണ് മരിച്ചത്. മുസഫ സനാഇയ്യ ഒമ്പതില്‍ ഐഡിയ എമിറേറ്റ്‌സ് കഫ്‌ത്തേരിയയിലെ ജീവനക്കാരനാണ്. നീലേശ്വരം ബളാല്‍ കല്ലംഞ്ചിറയിലെ അസ്മയാണ് ഭാര്യ. മക്കള്‍: നജ്മ, അജ്മല്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി, ബളാല്‍ സ്‌കൂള്‍). ഇക്കഴിഞ്ഞ ഞായറാഴ്ച പതിവ് പോലെ ജോലിക്ക് പോയ അഹമ്മദ് രാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസറിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോയി. ബന്ധുക്കളായ ബളാലിലെ മീര്‍ഷാ, പാണത്തൂരിലെ സി കെ ശറഫുദ്ദീന്‍ എന്നിവര്‍ മയ്യിത്തിനെ അനുഗമിച്ചു. മയ്യിത്ത് ചൊവ്വാഴ്ച്ച രാവിലെ കല്ലഞ്ചിറ മഖാം പരിസരത്തെ ഖബര്‍സ്ഥാനില്‍ ഖബറടക്കും.