Connect with us

National

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ അനുയോജ്യമായ സമയത്ത് വിട്ടയക്കും; കേന്ദ്രം ഇടപെടില്ല: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്്മീരിലെ രാഷ്ട്രീയ തടവുകാരെ അനുയോജ്യമായ സമയത്ത് വിട്ടയക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്നും േആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍. കോണ്‍ഗ്രസ് അംഗം ആധീര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
.

നേതാക്കളെ വിട്ടയക്കാനുള്ള തീരുമാനം പ്രാദേശിക ഭരണകൂടത്തിന്റേതാണ്. കേന്ദ്രം ഇക്കാര്യത്തില്‍ ഇടപെടില്ല. ആവശ്യമുള്ളതിനേക്കാള്‍ ഒരു ദിവസം കൂടുതല്‍ നേതാക്കള്‍ ആരെയും ജയിലില്‍ അടയ്‌ക്കേണ്ട കാര്യമോ അത്തരത്തില്‍ ആഗ്രഹമോയില്ല. ഉചിതമായ സമയം ആകുമ്പോള്‍ പ്രാദേശിക ഭരണകൂടം നേതാക്കളെ വിട്ടയക്കും അമിത് ഷാ പറഞ്ഞു. കശ്മീര്‍ പൂര്‍ണമായും ശാന്തമാണെന്നും ഒരു വെടിയുണ്ടപോലും പ്രയോഗിക്കേണ്ടിവന്നില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, അദ്ദേഹത്തിന്റെ പിതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ കരുതല്‍ തടങ്കലിലാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനു പിന്നാലെയാണ് നേതാക്കളെ തടങ്കലിലാക്കിയത്

Latest