Connect with us

Kerala

കാഞ്ഞങ്ങാട് ആറര വയസുകാരിയെ പീഡിപ്പിച്ച 63കാരന് പത്ത് വര്‍ഷം തടവും പിഴയും

Published

|

Last Updated

കാസര്‍കോട് | കാഞ്ഞങ്ങാട് ആറരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തിമൂന്നുകാരന് പത്ത് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശി എച്ച് വി രവീന്ദ്രയെ ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ലൈംഗികപീഡനമാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹോസ്ദുര്‍ഗ് പൊലീസാണ് കേസന്വേഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം.

Latest