Connect with us

Kerala

പോക്‌സോ കേസുകളിലടക്കം കൃത്യമായ തെളിവില്ലാതെ ആരെയും പ്രതി ചേര്‍ക്കരുത്: ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലുള്ള കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ലൈംഗിക അതിക്രമ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും കൂടുതല്‍ ജാഗ്രതപുലര്‍ത്തണം. പോക്സോ കേസുകളിലടക്കം കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

2018ലെടുത്ത ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞുക്കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്പാടിയില്‍ ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു കേസ്.

സ്‌കൂള്‍ ബസില്‍ വെച്ച് 13 കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയില്‍ ബസുടമക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളില്‍ ജാഗ്രത കാണിക്കണമെന്ന നിര്‍ദേശം നല്‍കിയത്.

Latest