Connect with us

National

ബാബ്‌രി കേസില്‍ പുന:പരിശോധന ഹരജിയുമായി 40 പേര്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബാബ്‌രി കേസില്‍ പുനപരിശോധന ഹരജിയുമായി 40 സാമൂഹ്യപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍. ഇര്‍ഫാന്‍ ഹബീബ്, പ്രഭാത് പട്‌നായിക് എന്നിവരുള്‍പ്പെടെ 40 പ്രമുഖ അക്കാഡമീഷ്യന്‍മാരും സാമൂഹ്യപ്രവര്‍ത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്ന് ഇവര്‍ പറയുന്നു. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ലെന്നും ഹരജിയില്‍ പറയുന്നു.

Latest