Connect with us

National

നാണക്കേടിന്റെ തുടര്‍ക്കഥ; ചത്തീസ്ഗഡില്‍ 20കാരിയെ കൂട്ടബലാത്സഗം ചെയ്തു

Published

|

Last Updated

റായ്പൂര്‍ |  ഛത്തീസ്ഗഡില്‍ രാജ്‌നന്ദ്്ഗാവില്‍ ഇരുപതുകാരിയെ കൂട്ടമാനംഭഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ 19, 20 വയസ് പ്രായമുള്ള നാല് പ്രതികളെ സാലേവാര പോലീസ് അറസ്റ്റ് ചെയ്തു. തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേല്‍, മായാറാം, ആനന്ദ് പട്ടേല്‍ എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശില്‍ നിന്നും രാജ്‌നന്ദ്ഗാവില്‍ നിന്നുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടിനാണ് പീഡനം നടന്നത്. അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ഇന്നലെയാണ് യുവതി സംഭവം പുറത്തുപറഞ്ഞത്. ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് യുവതി ഇനിയും മുക്തമായിട്ടില്ല.

Latest