Connect with us

National

പൗരത്വ ബില്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്

Published

|

Last Updated

ഗുവാഹട്ടി |  ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്. വിദ്യാര്‍ഥി സംഘടനയായ എന്‍ ഇ എസ് ഒയുടെ ആഭിമുഥ്യത്തില്‍ രാവിലെ അഞ്ച് മുതല്‍ വൈകിട്ട് നാല് വരെയാണ് ബന്ദ് . കോണ്‍ഗ്രസ്, എ യു ഡി എഫ്്, ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, കൃഷ്‌ക് മുക്തി സംഗ്രം സമിതി, ഓള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ഖാശി സ്റ്റുഡന്റ്‌സ്, നാഗാ സ്റ്റുഡന്റ്‌സ് എന്നീ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ അസമിയില്‍ ഇടത് വിദ്യാര്‍ഥി, യുവജന സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിവിധ സംഘടനകള്‍ ബന്ദിന് അഹ്വാനം ചെയ്ത സഹാചര്യത്തില്‍ വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, മേഖാലയ, മിസോറാം, എന്നീ സംസ്ഥാനങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. നാഗാലാന്റില്‍ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആഘോഷം നടക്കുന്ന സമയമായതിനാല്‍ ബന്ദില്‍ നിന്നും ഒഴിവായിട്ടുണ്ട്. മേഖലയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ബന്ദാണ് ഇത്.

പൗരത്വ ഭേദഗതി ബില്‍ വരുന്നതോടു കൂടി അഭയാര്‍ഥികളുടെ വരവ് തങ്ങളുടെ ജീവിത രീതിയെ ബാധിക്കുമെന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭയം. അതേ സമയം അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്‍ ബാധിക്കില്ല. ഈ സംസ്ഥാനങ്ങളിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കില്‍ ഐ എല്‍ പി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ലഭിക്കണമെന്ന വ്യവസ്ഥ ഉള്ളതിനാലാണിത്.