Connect with us

Gulf

ഈന്തപ്പഴ മഹോത്സവം ഇന്ന് മുതല്‍ അബുദാബിയില്‍

Published

|

Last Updated

അബുദാബി | യുഎഇ ഉപപ്രധാനമന്ത്രിയും,പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയും അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയര്‍മാനും,അബുദാബി നാഷണല്‍ എക്‌സിബിഷന്‍സ് കമ്പനി അഡ്‌നിക് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകൃത്തത്തില്‍ ഖലീഫ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ ഡേറ്റ് പാം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഇന്നൊവേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന അഞ്ചാമത് ഈന്തപ്പഴ മഹോത്സവം സിയാല്‍ മിഡില്‍ ഈസ്റ്റിന്റെ ഭാഗമായി ഡിസംബര്‍ 9 മുതല്‍ 11 വരെ അബുദാബി പ്രദര്‍ശന നഗരിയില്‍ നടക്കുമെന്ന് സംഘടകര്‍ അറിയിച്ചു.

കമ്പനിപ്രതിനിധികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ അവരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് അബുദാബി ഈന്തപ്പഴ പാം എക്‌സിബിഷന്‍ നല്‍കുന്നു. ഇന്ന് ആരംഭിക്കുന്ന അഞ്ചാമത് ഈന്തപ്പഴ മഹോത്സവത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴ ഉല്‍പന്നങ്ങളുടെ 87 ലധികം എക്‌സിബിറ്ററുകളും മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള 3,000 വ്യാപാരികളും, വ്യവസായികളും പങ്കെടുക്കും.

ലിവ ഡേറ്റ്‌സ് ഫാക്ടറിയുടെ പിന്തുണയോടെ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ പശ്ചിമ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഈന്തപഴം പ്രദര്‍ശിപ്പിക്കും. ഈന്തപ്പഴ മഹോത്സവത്തില്‍ എക്‌സിബിറ്റര്‍മാരുമായി ബിസിനസ്സ് മീറ്റിംഗുകള്‍ നടത്താന്‍ വ്യാപാര വ്യവസായികള്‍ക്ക് അവസരമുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള 87 ല്‍ അധികം എക്‌സിബിറ്റര്‍മാരും മൂവായിരത്തിലധികം വ്യാപാരികളും സന്ദര്‍ശകരുംപങ്കെടുക്കുന്ന ഈന്തപ്പന മഹോത്സവത്തില്‍ വ്യാപാരികളേയും വ്യവസായികളേയും ആകര്‍ഷിക്കുന്നരീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിലെ അഗ്രികള്‍ച്ചര്‍ കണ്‍സള്‍ട്ടന്റും സെക്രട്ടറി ജനറലുമായ ഡോ അബ്ദുള്‍ വഹാബ് സായിദ് പറഞ്ഞു. യുഎഇ, ജോര്‍ദാന്‍, സുഡാന്‍, ഈജിപ്ത്, മൊറോക്കോ, പലസ്തീന്‍, ടുണീഷ്യ, ലിബിയ, ഇന്ത്യ, മൗറിറ്റാനിയ, സൗദി അറേബ്യ , ഒമാന്‍ എന്നീ രാജ്യങ്ങളിലെ പവലിയനുകള്‍ ഈ വര്‍ഷം പ്രദര്‍ശനത്തില്‍ പങ്കെടുക്കും. യന്ത്രങ്ങളും ഉപകരണങ്ങളും, നിര്‍മ്മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഉപകരിക്കുന്ന പാക്കിംഗ് യന്ത്രങ്ങള്‍ കൂടാതെ സന്ദര്‍ശകര്‍ക്ക് ഒരേ മേല്‍ക്കൂരയില്‍ നൂറുകണക്കിന് വൈവിധ്യമാര്‍ന്ന ഈന്തപ്പഴങ്ങള്‍ കാണാനും ആസ്വദിക്കാനും പരീക്ഷിക്കാനും അവസരം ലഭിക്കും അദ്ദേഹം കൂട്ടി ചേര്‍ത്തു.