Connect with us

Kannur

ശബരിമല വിമാനത്താവളം: നടപടി തുടങ്ങി- മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍ |  ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളം ഒരു വര്‍ഷംകൊണ്ട് കൈവരിച്ച നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചില്ല. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം അതിവേഗത്തില്‍ ലാഭകരമാകുമെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കിയാലിന് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest