Connect with us

Kerala

ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ച് മുസ്ലിംലീഗ് നോട്ടീസ് നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലിമെന്റില്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കെ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും സി പി എമ്മും മുസ്ലിംലീഗും ശിവസേനയും ഡി എം കെയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വ്യക്താക്കി.

ബില്ലിനെ എതിര്‍ത്ത് മുസ്ലിംലീഗ് നോട്ടീസ് നല്‍കി. ബില്‍ അവതരണ വേളയില്‍ തന്നെ എതിര്‍ക്കാനാണ് നീക്കം. ബില്‍ അവതരിപ്പിക്കുന്ന ഇന്ന് ഇന്ത്യയുടെ കറുത്ത ദിനമാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര കക്ഷികള്‍ ഒന്നിച്ച് ബില്ലിനെ എതിര്‍ക്കും. ലീഗ് എല്ലാ പാര്‍ട്ടികളുമായും വിഷയം സംസാരിച്ചിരുന്നു. മുസ്‌ലീങ്ങള്‍ക്ക് പൗരത്വം നല്‍കില്ല എന്ന് പച്ച്ക്ക് പറഞ്ഞാണ് ബില്‍ കൊണ്ടുവരുന്നത്. ബില്ലിനെ പരാജയപ്പെടുത്താന്‍ ലീഗിന്റെ ഭാഗത്ത് നിന്ന് മികച്ച ഏകോപനം ഉണ്ടാകും”. ബില്‍ പാസായാല്‍ ലീഗും മറ്റ് മുസ്!ലിം സംഘടനകളും കേസിന് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൗരത്വ ബില്ലിനെ എതിര്‍ക്കുമെന്ന് മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാറിനെ നയിക്കുന്ന ശിവസേനയും വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ പൗരന്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.

Latest