Connect with us

International

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ദ്വീപിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ആദ്യ വിവരമനുസരിച്ച് 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചക്കുശേഷം 2.11ഓടെയാണ് വൈറ്റ് ഐലന്‍ഡ് എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ഈ അഗ്നിപര്‍വതം കാണാന്‍ വര്‍ഷം തോറും പതിനായിരത്തോളം പേരാണ് ഇവിടെയെത്തുന്നത്.

ദ്വീപില്‍ ഒരുപാടാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജോണ്‍ ടിംസ് അറിയിച്ചു. ഇവരില്‍ വിദേശികളുമുണ്ടെന്ന് പ്രധാന മന്ത്രി ജാകിന്‍ഡ് ആര്‍ഡേന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഈ ഘട്ടത്തില്‍ പോലീസോ രക്ഷാസേനയോ പ്രദേശത്ത് പോകുന്നത് ഏറെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലും ഹെലികോപ്ടറുകളും ബോട്ടുകളും മറ്റും ഉപയോഗിച്ച് മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

Latest