Connect with us

National

രഷ്ട്രപതി ഭവനിലേക്ക് ജെ എന്‍ യു വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ച് ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരേയും വി സിയുടെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരേയും ജെ എന്‍ യു വിദ്യാര്‍ഥികള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും. വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ ജെ എന്‍ യു ക്യാമ്പസ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.
ജെ എന്‍ യു അധ്യാപക സംഘടനയും വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചു. ഫീസ് വര്‍ധനയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയെങ്കിലും വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജ് അധികൃതര്‍ നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.
അക്കഡമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഈ മാസം നടക്കുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്നാണ് അധികൃതരുടെ നിലപാട്.