Connect with us

National

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ബി ജെ പിക്ക് വന്‍ മുന്നേറ്റം

Published

|

Last Updated

 

ബെംഗളൂരു | കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. 11 സീറ്റുകളില്‍ ബിജെപിയും രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത്
ജെഡിഎസും ഒരിടത്ത് മറ്റുള്ളവരുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നും ബി ജെ പിയിലേക്ക് കൂറുമാറിയെത്തിവരല്ലാം കുതിക്കുകയാണ്.

11 കേന്ദ്രങ്ങളിലായി രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എല്ലാ ഫലങ്ങളും ഉച്ചയോടെ പുറത്തുവരുമെ് തെരഞ്ഞെടുപ്പ് അധികൃതര്‍ ബംഗളൂരുവില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫലം ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റിന് നിര്‍ണായകമാകും. ആറ് സീറ്റുകളിലെങ്കിലും വിജയിക്കാനായാല്‍ മാത്രമേ യദിയൂരപ്പ ഗവണ്‍മെന്റിന് അധികാരത്തില്‍ തുടരാനാകുകയുള്ളൂ.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ 67.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 17 വിമത കോണ്‍ഗ്രസ്, ജെഡി എസ് എംഎല്‍എമാരുടെ അയോഗ്യത മൂലമുണ്ടായ ഒഴിവുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

Latest