Connect with us

National

സ്ത്രീകളുടെ വിശ്വാസം ആര്‍ജിക്കാന്‍ പോലീസിന് കഴിയണമെന്ന് സംസ്ഥാന പോലീസ് മേധാവിമാരോട് പ്രധാനമന്ത്രി

Published

|

Last Updated

പൂനെ | സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാക്കാന്‍ പോലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന ഡിജിപിമാരുടെ യോഗത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇക്കാര്യം പറഞ്ഞത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ പോലീസിന് കഴിയണം. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും വിശ്വാസം ആര്‍ജ്ജിക്കണമെന്ന് മോദി പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാന്‍ ഫലപ്രദമായ പോലീസ് സംവിധാനം അനിവാര്യമാണെന്നും മോദി പറഞ്ഞു. അതേ സമയം സമീപ ദിവസങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ നേരിട്ടൊരു പ്രതികരണത്തിന് മോദി തയ്യാറായില്ല. . അതേ സമയം ഉന്നാവ്, ത്രിപുര സംഭവങ്ങളില്‍ അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ വൈകിട്ട് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.

Latest