Connect with us

National

കശ്മീരില്‍ രാഷട്രീയ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയതിനെതിരെ യു എസ് സഭയില്‍ പ്രമേയം

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനും രാഷ്ട്രീയ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയതിനുമെതിരെ യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ഇന്ത്യന്‍ വംശജയും ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗവുമായ പ്രമീള ജയപാലും റിപ്പബ്ലിക്കന്‍ അംഗം സ്റ്റീവ് വാറ്റ്കിന്‍സും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.അതിര്‍ത്തി കടന്നുള്ള ഭീകരത മൂലം ജമ്മു കശ്മീരില്‍ ഇന്ത്യ നേരിടുന്ന കടുത്ത സുരക്ഷാ വെല്ലുവിളികളെയും പ്രമേയം അംഗീകരിക്കുന്നു.

ആശയവിനിമയത്തിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കാനും ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു. താഴ്‌വരയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, രാജ്യാന്തര മനുഷ്യാവകാശ നിരീക്ഷകരെയും മാധ്യമപ്രവര്‍ത്തകരെയും ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനും ഇന്ത്യയിലുടനീളം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലുണ്ട്.

സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും വീട്ട് തടങ്കലിലാണ് മിക്കയിടത്തും ഇന്റര്‍നെറ്റ് സേവനവും ലഭ്യമല്ല.