Connect with us

Kerala

ബഷീര്‍ പുരസ്‌കാരം ടി പത്മനാഭന്

Published

|

Last Updated

കോട്ടയം |  വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ അവാര്‍ഡ് ടി പത്മനാഭന്. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പത്മനാഭന്റെ”മരയ” എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം.

ഡോ.എം തോമസ് മാത്യു, കെ സി നാരായണന്‍, ഡോ. കെ എസ് രവികുമാര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.