Connect with us

National

ഡല്‍ഹി തീപ്പിടുത്തം: കെട്ടിട ഉടമ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ 43 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ റേഹാനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മാനേജറും അറസ്റ്റിലായി. കെട്ടിടം ഉടമയ്ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.

തിരക്കേറിയ മാര്‍ക്കറ്റിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. 14 നും 20നുമിടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ അധികവും. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്.
ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

Latest